IndiaKeralaLatest

ഛത്തീസ്ഗഢില്‍ വീരമൃത്യു വരിച്ച സൈനികരെ കെണിയിൽപ്പെടുത്തിയതായി സംശയം

“Manju”
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത് മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ സൈനികര്‍. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രഹസ്യവിവരം കൈമാറിയവര്‍ സൈനികരെ കെണിയില്‍പ്പെടുത്തിയതായാണ് സംശയിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിന് ഇറങ്ങിയ സുരക്ഷാ സൈനികരെ കാത്ത് ആയുധ ധാരികളായ മാവോവാദികളുടെ വന്‍ സംഘം നിലയുറപ്പിച്ചിരുന്നതായാണ് വിവരം.

മാവോവാദി നേതാവിന്റെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കഴിഞ്ഞ പത്ത് ദിവസമായി സുരക്ഷാ സൈന്യം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലയ്ക്ക് 25 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഹിദ്മ എന്ന മാവോവാദി നേതാവിനുവേണ്ടി സുരക്ഷാ സൈന്യം തിരച്ചില്‍ തുടങ്ങിയത്.

സുക്മ – ബിജാപുര്‍ അതിര്‍ത്തിയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ സൈനികരെ രഹസ്യ വിവരം കൈമാറി കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായുള്ള വെളിപ്പെടുത്തല്‍.

ഏറ്റുമുട്ടല്‍ നടന്നതിനുശേഷം നടത്തിയ വിലയിരുത്തലില്‍ സുരക്ഷാ സൈന്യത്തിന് ലഭിച്ച രഹസ്യ വിവരം കെണിയില്‍ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.

Related Articles

Back to top button