KozhikodeLatest

റേഷനരിയിൽ ചത്ത പാമ്പ്; അന്വേഷിക്കുമെന്ന് അധികൃതർ

“Manju”

വി.എം.സുരേഷ്കുമാർ

വടകര : റേഷൻകടയിൽനിന്ന് വാങ്ങിയ അരിയിൽ ചത്ത പാമ്പിന്റെ അവശിഷ്ടം. വള്ളിക്കാടിലെ ഐ.കെ. രതി വ്യാഴാഴ്ച വൈകീട്ട് റേഷനരി വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് അരിയിൽ പാമ്പിന്റെ അവശിഷ്ടം കണ്ടത്.

വള്ളിക്കാടിലെ റേഷൻകടയിൽനിന്നാണ് അരി വാങ്ങിയത്. ഉടൻതന്നെ വിവരം റേഷൻ കടയുടമയെ അറിയിച്ചു.

വടകര താലൂക്ക് സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. അരി ചാക്കിൽ പാക്ക് ചെയ്യുന്നതിനിടെയായിരിക്കാം പാമ്പിന്റെ അവശിഷ്ടം കുടുങ്ങിയതെന്നാണ് സംശയം.ഇത് അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു.

Related Articles

Back to top button