InternationalLatest

ലൈക്ക് ബട്ടണ്‍ എടുത്തുമാറ്റാനൊരുങ്ങി ;ഫേസ് ബുക്ക്

“Manju”

How to Easily Generate Leads On Facebook (Without Even Having A Website) |  Skyline Social

ശ്രീജ.എസ്

കലാകാരന്‍മാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്‍ഡുകളും ഉപയോഗിക്കുന്ന പേജുകളില്‍ നിന്ന് ലൈക്ക് ബട്ടണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പുതുതായി നടത്തുന്ന രൂപകല്‍പനയിലാണ് ഈ മാറ്റം വരുത്തുന്നത്.
ഫോളോവേഴ്സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് ഇനി കാണിക്കുക. ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡും ഉണ്ടായിരിക്കുമെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ജനുവരി 6 മുതല്‍ പുതിയ രൂപകല്‍പ്പന ആരംഭിച്ചു.

പ്രധാനമായ ചില മാറ്റങ്ങളാണ് പുനഃരൂപകല്‍പ്പനയില്‍ വരുത്തുന്നത്. അതില്‍ ലേ ഔട്ട്, ന്യൂസ് ഫീഡ്, എളുപ്പത്തിലുള്ള നാവിഗേഷന്‍, സുരക്ഷ സവിശേഷതകള്‍, അഡ്മിന്‍ നിയന്ത്രണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വ്യക്തിഗത പ്രൊഫൈലിനും പേജിനുമിടയില്‍ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. പുതിയ അഡ്മിന്‍ നിയന്ത്രണങ്ങള്‍ ഉപയോഗിച്ച്‌ പേജ് അഡ്മിനുകള്‍ക്ക് പൂര്‍ണ നിയന്ത്രണമോ ഭാഗികമായി ആക്സസ് നല്‍കാന്‍ ഉപയോക്താവിന് കഴിയുകയും ചെയ്യും.

Related Articles

Back to top button