IndiaInternationalLatest

മണല്‍ ക്ഷാമം പരിഹരിക്കാന്‍ പുതിയ മാര്‍ഗം, പ്ലാസ്റ്റിക് ചേര്‍ക്കാം

“Manju”

ഈ ലോകത്ത് മണലിന് ക്ഷാമമുണ്ടോ? ലോകമെമ്പാടുമുള്ള കടല്‍ത്തീരങ്ങളിലും മരുഭൂമികളിലും ഇത്രയും മണല്‍ ഉണ്ടായിട്ടും മണലിന് ക്ഷാമമുണ്ടെന്നത് ഒരു അത്ഭുതം തന്നെയാണ്. കെട്ടിട നിര്‍മ്മാണത്തിനും മറ്റും വന്‍ തോതില്‍ മണല്‍ ആവശ്യമായി വരുന്നതാണ് ഇതിന് കാരണം. കെട്ടിട നിര്‍മ്മാണ മേഖലയില്‍ മാത്രം ലോകമെമ്ബാടും പ്രതിവര്‍ഷം 40-50 ബില്യണ്‍ ടണ്‍ മണല്‍ ആവശ്യമായി വരുന്നുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റില്‍ സാധാരണയായി 25 ശതമാനവും ഉപയോഗിക്കുന്നത് മണലാണ്.

എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മരുഭൂമിയിലെ മണലോ കടല്‍ത്തീരത്തെ മണലോ അനുയോജ്യമല്ല. മരുഭൂമിയിലെ മണല്‍ വളരെ മിനുസമാര്‍ന്നതാണ്. എന്നാല്‍ കടല്‍ത്തീരത്തെ മണലിന് ഉപ്പുരസം കൂടുതലാണ്. സാധാരണ നദികളില്‍ നിന്നുള്ള മണല്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യ, കംബോഡിയ, വിയറ്റ്നാം എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സമീപകാലത്ത് മണല്‍ വാരലിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മണലിന്റെ കുറവ് അനധികൃത മണല്‍ ഖനനം വര്‍ദ്ധിക്കുന്നതിന് കാരണമായി. ക്രിമിനല്‍ സംഘങ്ങള്‍ നിയന്ത്രിക്കുന്ന സാന്‍ഡ് മാഫിയകള്‍രാജ്യത്ത് നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്ത് മണലിന്റെ കുറവുണ്ടെന്ന് ആളുകള്‍ മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ അത് അവരെ ബാധിക്കുന്നില്ലെന്ന്സിറാക്കൂസ് സര്‍വകലാശാലയിലെ സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് എഞ്ചിനീയറിംഗ് പ്രൊഫസറായ ശോഭാ ഭാട്ടിയ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിന് മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍, ടിവി സ്‌ക്രീനുകള്‍, സോളാര്‍ പാനലുകള്‍, മറ്റ് ഇലക്‌ട്രിക് വസ്തുക്കള്‍ എന്നിവയ്ക്കായും മണല്‍ ഉപയോഗിക്കുന്നുണ്ടെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മണലിന്റെ ആവശ്യകത കുറയ്ക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും ഗവേഷകര്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ക്രീറ്റില്‍ മണലിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച്‌ ഉപയോഗിക്കാമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കോണ്‍ക്രീറ്റ് സ്ട്രക്ചേഴ്സ് ലക്ചറര്‍ ഡോ. ജോണ്‍ ഓര്‍ ഉള്‍പ്പെടുന്ന ഗവേഷക സംഘം കണ്ടെത്തി.

ഇന്ത്യയിലെ പരിഹാര മാര്‍ഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മണലിന്റെ വില കുതിച്ചുയരുകയാണ്. അതേസമയം, രാജ്യത്ത് ഓരോ ദിവസവും 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു.

കോണ്‍ക്രീറ്റില്‍ 10% വരെ മണലിന് പകരം പ്ലാസ്റ്റിക്ക് ഉപയോഗിക്കാമെന്ന് ഞങ്ങള്‍ കണ്ടെത്തി, അതിന് ഒരേ ശക്തിയും ബലവുമാണുള്ളതെന്ന്ഡോ. ജോണ്‍ ഓര്‍ പറയുന്നു. മണലില്‍ നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക്ക് ചുറ്റുമുള്ള സിമന്റ് പേസ്റ്റില്‍ പറ്റിനില്‍ക്കില്ല, അതിനാല്‍ 10% അസംസ്കൃത വസ്തുക്കള്‍ മാത്രമേ മാറ്റിസ്ഥാപിക്കാന്‍ കഴിയൂ. അദ്ദേഹം വ്യക്തമാക്കി. ‘എന്നാല്‍, അത് ഇപ്പോഴും ഒരു വലിയ അളവിലുള്ള മണലിന്റെ ആവശ്യകത കുറയ്ക്കും. മാത്രമല്ല ഇന്ത്യയിലെ തെരുവുകളില്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ചെലവിന്റെ കാര്യത്തിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വഴി നിര്‍മ്മാണ ചെലവ് കുറയ്ക്കാനാകും. യുകെ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് ആവശ്യമില്ല. കാരണം യുകെയില്‍ കോണ്‍ക്രീറ്റ് ഉപയോഗത്തിന്റെ അളവ് കുറവാണ്. എന്നാല്‍ വളരെയധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍, കോണ്‍ക്രീറ്റില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ജനപ്രീതി വര്‍ദ്ധിപ്പിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലുടനീളം കോണ്‍ക്രീറ്റ് നിര്‍മ്മിക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 820 മീറ്റര്‍ ടണ്‍ മണല്‍ ലാഭിക്കാന്‍ കഴിയുമെന്ന് ഡോ. ജോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മണലിനുപകരം കോണ്‍ക്രീറ്റില്‍ മറ്റ് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതായത് പഴയ കാര്‍ ടയറുകള്‍ അല്ലെങ്കില്‍ ഗ്ലാസുകള്‍ എന്നിവ. എന്നാല്‍ ഇത്തരം വസ്തുക്കള്‍ വളരെയധികം ഉപയോഗിക്കുന്നതിന് എതിരെ ഗവേഷക സംഘം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button