KannurKeralaLatest

പൊലീസ് ജീപ്പില്‍ യുവതിക്കൊപ്പം കറങ്ങിയ സിഐക്ക് സസ്പെന്‍‌ഷന്‍

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: പൊലീസ് ജീപ്പില്‍ യുവതിയുമായി കറങ്ങിയ കണ്ണൂര്‍ കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പെന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന ഡ്രൈവറെയും സ്ഥലം മാറ്റി. കരിക്കോട്ടക്കരി സിഐ സിആര്‍ സിനുവിനെയാണ് സസ്‌പെന്‍‌ഡ് ചെയ്തത്. ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത് എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പില്‍ കറങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പില്‍ കിട്ടിയ പരാതി ഡിസിആര്‍ബി ഡിവൈഎസ്പി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സിഐയെ സസ്‌പെന്‍ഡ് ചെയ്തു.. എന്നാല്‍ എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്‌തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂര്‍ അഡിഷണല്‍ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടര്‍ അന്വേഷണം നടത്തുക.

Related Articles

Back to top button