IndiaLatest

സ്ത്രീകളും കുട്ടികളും അടക്കം 38 പേരെ തട്ടിക്കൊണ്ടുപോയി

“Manju”

ആയുധങ്ങളുമായി വന്‍സംഘം; രാജസ്ഥാനില്‍ സ്ത്രീകളും കുട്ടികളും അടക്കം 38 പേരെ തട്ടിക്കൊണ്ടുപോയി | kidnapping | rajasthan kidnap | rajasthan kidnapping | latest malayalam news

ജയ്പുര്‍: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 38 പേരെ രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി. ജാല്‍വറിലെ ഉന്‍ഹെര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ആലോത്തില്‍നിന്നുള്ളവരാണ് സ്ത്രീകളെയും കുട്ടികളെയും ബസില്‍ കടത്തിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ 38 പേരെയും പിന്നീട് മോചിപ്പിച്ചതായി പോലീസ് പറഞ്ഞു.
മധ്യപ്രദേശില്‍നിന്നുള്ള നൂറോളം പേര്‍ കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് സംഘം ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
മധ്യപ്രദേശില്‍നിന്ന് ബസിലും മറ്റുവാഹനങ്ങളിലുമായാണ് നൂറോളം പേര്‍ രാജസ്ഥാനിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഇവര്‍ വരുന്ന വിവരമറിഞ്ഞ് ബാമന്‍ ഗ്രാമത്തിലെ പുരുഷന്മാര്‍ ഒളിവില്‍പോയി. ഇതോടെയാണ് അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും ജാല്‍വാര്‍ എസ്.പി. അറിയിച്ചു. നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button