KeralaKozhikodeLatest

കോഴിക്കോട് മലയോര മേഖലയിലും ഷിഗെല്ല; അതീവ ജാഗ്രത

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: കോഴിക്കോട് മലയോരമേഖലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്ബ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് ലഭിക്കുന്ന വിവരം. രോഗ ഉറവിടം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും ജില്ലയില്‍ ഒരാള്‍ക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button