Malappuram

മോഷണം സിസിടിവിയിൽ പതിഞ്ഞതറിഞ്ഞ മോഷ്ടാവ് ബൈക്ക് തിരിച്ചെത്തിച്ച് മുങ്ങി

“Manju”

പി.വി.എസ്

മലപ്പുറം :ചങ്ങരംകുളത്ത് ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങി നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച് മോഷ്ടാവ് മുങ്ങി. ചങ്ങരംകുളത്തുനിന്ന് മോഷണം പോയ ബൈക്കാണ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ തിരിച്ചെത്തിച്ച് മുങ്ങിയത്. ചിയ്യാനൂർ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി പള്ളിക്കര സ്വദേശി ബൈക്ക് നൽകിയിരുന്നു. പിന്നീട് വർക്ക്ഷോപ്പ് ഉടമ പുറത്തുപോയി കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വർക്ക് ഷോപ്പിൽ ബൈക്ക് കാണാനില്ല. സമീപത്തെ സ്ഥാപനത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യം സഹിതം ബൈക്ക് ഉടമയും വർക്ക് ഷോപ്പ് ഉടമയും ചങ്ങരംകുളം പോലീസിന് പരാതി നൽകി.

Related Articles

Back to top button