KeralaLatest

ഓഫീസുകളില്‍ പകുതി പേര്‍ മതി : മുഖ്യമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൂടുതല്‍ കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഒരുസമയം ഓഫീസില്‍ പകുതി ആളുകള്‍ മതി. വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നത് തുടരണം. ഓഫീസുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനാണിത്.

ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനാകണം. ഓഫീസുകളിലെ സുരക്ഷ പാളിയതിന്റെ ഫലമാണ് അയല്‍ സംസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ സംഭവിച്ചത്. അതുകൊണ്ട് നിയന്ത്രണം തുടര്‍ന്നേ തീരൂ. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി നിരീക്ഷിച്ച്‌ ഉറപ്പു് വരുത്തും.

കൊവിഡ് ഡ്യൂട്ടിക്ക് ആളുകളെ അതത് ജില്ലകളില്‍ നിന്ന് പൂള്‍ ചെയ്ത് നിയോഗിക്കും. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ ആസമയത്ത് കുടുംബത്തോടൊപ്പം താമസിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങും. ഓഫീസുകളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ കഴിഞ്ഞ ആഴ്‌ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ ജീവനക്കാര്‍ എല്ലാം ഓഫീസില്‍ എത്തി തുടങ്ങി. പിന്നാലെയാണ് പുതിയ തീരുമാനം.

Related Articles

Back to top button