KeralaKozhikodeLatest

വടകര ഇരിങ്ങണ്ണൂരില്‍ ലീഗ്, എല്‍.ജെ.ഡി ഓഫീസുകള്‍ക്ക് നേരെ സോഡാകുപ്പിയേറ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : ഇരിങ്ങണ്ണൂരില്‍ മുസ്ലീംലീഗ്, ലോക് താന്ത്രിക്ക് ജനതാദള്‍ ഓഫീസുകള്‍ക്ക് നേരെ അക്രമം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന. രണ്ട് ഓഫീസുകള്‍ക്ക് നേരെയും സോഡാകുപ്പികള്‍ വലിച്ചെറിയുകയായിരുന്നു.

ഓഫീസുകളുടെ മുന്‍ ഭാഗത്തെ ജനല്‍ ചില്ലുകളും, ഫ്ളക്സുകളും തകര്‍ന്നു. ജനതാദള്‍ ഓഫീസിനകത്ത് കിടന്നുറങ്ങുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് വിവരം പോലീസില്‍ അറിയിച്ചത്. ഓഫീസുകളുടെ വരാന്തയില്‍ പൊട്ടിയ സോഡാകുപ്പികളും മറ്റും ചിതറിക്കിടക്കുന്നുണ്ട്. നാദാപുരം പോലീസെത്തി പരിശോധന നടത്തി.

 

Related Articles

Back to top button