IndiaKeralaLatestThiruvananthapuram

നെടുമങ്ങാട്, വിതുര ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസും ആരോഗ്യപ്രവർത്തകരും

“Manju”

 

വിതുര: വിതുര ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസും ആരോഗ്യ ആരോഗ്യപ്രവർത്തകരും ഗ്രാമപഞ്ചായത്തിലെ 8 വാർഡുകളാണ് കണ്ടെൻമെൻറ് സോണായി പ്രഖ്യാപിച്ചത്. കൊപ്പം, മണി തൂക്കി ,മോളളയ്ക്കോട്ട്ക്കര, തേവിയോട്, മേമല, തള്ളചിറ, പേപ്പാറ, ചെറ്റച്ചൽ വാർഡുകളെയും കണ്ടെൻമെൻറ് സോണാക്കി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ.

കൂടാതെ ഓട്ടോ ,ടാക്സി എന്നീ സർവീസുകൾ ഈ മേഖലയിൽ ഉണ്ടായിരിക്കുന്നതല്ല. മത്സ്യ വിപണനത്തിനും അനുമതിയില്ല .ഈ വാർഡുകളിൽ നിന്നും പുറത്തേക്കോ പുറത്തുനിന്നും അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button