KeralaLatest

പാലക്കാട് എലിപ്പനി വ്യാപിക്കുന്നു

“Manju”

പാലക്കാട് ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നു. നിലവില്‍ മൂ​ന്ന് പേ​ര്‍ക്ക് എ​ലി​പ്പ​നി ബാധിച്ചിട്ടുണ്ട്. 26 പേ​ര്‍ എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ള്ള​താ​യും ആ​രോ​ഗ്യ​വ​കു​പ്പിന്റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.അനൂപ്കുമാര്‍ അറിയിച്ചു. ജില്ലയില്‍ കൊഴിഞ്ഞാമ്പാറ, അമ്പലപ്പാറ, അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് നിലവില്‍ മഴക്കാല രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രോഗലക്ഷണങ്ങളോടെ ആശുപത്രികളില്‍ വരുന്ന രോഗികളില്‍ മഴക്കാല രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ഇതിനൊപ്പം ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

Related Articles

Back to top button