KeralaLatest

സ്കൂള്‍ തുറക്കല്‍ : വിവിധ സംഘടനകളുടെ യോ​ഗം ഇന്ന്

“Manju”

തിരുവനന്തപുരം: സ്കൂള്‍ തുറക്കലിന് മുന്നോടിയായി സംസ്ഥാന സ‍ര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അധ്യാപക, യുവജന സംഘടനകളുടെ യോ​ഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തും.
കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിസി, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മറ്റ് അധ്യാപക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ടരക്ക് ചര്‍ച്ച നടത്തും. വൈകീട്ട് നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

Related Articles

Back to top button