IndiaLatest

ഭണ്ഡാര ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി സന്ദീപ് വാര്യര്‍, ഒപ്പം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനവും !

“Manju”

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ദുഖം രേഖപ്പെടുത്തിയിരുന്നു.
കുട്ടികളുടെ ദാരുണമരണത്തില്‍ ദുഖം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഒപ്പം ദുരന്തത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ വാര്‍ത്തകള്‍ നല്‍കിയ മലയാള മാധ്യമങ്ങളെയും അദ്ദേഹം അഭിനന്ദിക്കുന്നു.
യോഗിയുടെ ഉത്തര്‍ പ്രദേശില്‍ ആയിരുന്നു ഈ സംഭവം നടന്നതെങ്കില്‍ ഇപ്പോള്‍ മലയാള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏത് തരത്തിലാകുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
കുറിപ്പ് വായിക്കാം…
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ പത്ത് നവജാതശിശുക്കൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. കൊച്ചു കുഞ്ഞുങ്ങളുടെ മരണവാർത്ത വല്ലാത്ത വേദനയുണ്ടാക്കി.
ഈ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ മലയാള മാധ്യമങ്ങൾ കാണിച്ച പക്വതയെ അഭിനന്ദിക്കുന്നു. മഹാരാഷ്ട്രയിൽ നടന്നതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കാതെ വസ്തുതാപരമായ റിപ്പോർട്ടിംഗാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തിയത്.
തീർച്ചയായും ഇങ്ങനെ തന്നെയാണ് വേണ്ടത് . ഈ ദു:ഖകരമായ സംഭവത്തെ രാഷ്ട്രീയ വൽക്കരിച്ച് വാർത്തകൾ ചമയ്ക്കുന്നത് ശരിയല്ലല്ലോ . ഉത്തർപ്രദേശിൽ ആയിരുന്നു ഈ ദുരന്തം സംഭവിച്ചിരുന്നതെങ്കിൽ റിപ്പോർട്ടിംഗിൽ ഈ ഒരു പക്വത മലയാള മാധ്യമങ്ങളിൽ നിന്ന് ഉണ്ടാവുമായിരുന്നോ ?
രാവിലെ മുതൽ യോഗിയുടെ ചിത്രവും ഒട്ടിച്ച് ഹീനമായ നെറികെട്ട രാഷ്ട്രീയ പ്രചരണം നടത്തുമായിരുന്നില്ലേ ?എന്തായാലും ഇന്നു കാണിച്ച സംയമനവും പക്വതയും സത്യസന്ധതയും എല്ലാ കാലത്തും തുടരാൻ മലയാള മാധ്യമ ലോകത്തിനാവട്ടെ . ഒരിക്കൽ കൂടി കുഞ്ഞുങ്ങളുടെ വേർപാടിലുള്ള അഗാധമായ ദുഃഖം

Related Articles

Back to top button