Uncategorized

കശ്മീരിലും ഹിമാചലിലും കനത്ത മഞ്ഞ് വീഴ്ച തുടരുന്നു…

“Manju”

ദേശീയപാതയിലെ തടസം നീക്കാൻ സൈന്യം നടപടി ആരംഭിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ശക്തമായ മഞ്ഞു വീഴ്ച്ച തുടരുന്നു. പൂർണമായും മഞ്ഞ് പുതച്ചു കിടക്കുന്ന കശ്മീർ താഴ്വരയിൽ മൈനസ് 5 ഡിഗ്രിയിൽ താഴെയാണ് താപനില. മഞ്ഞ് വീഴ്ചയെത്തുടർന്ന് അടച്ച ജമ്മു – ശ്രീനഗർ ദേശീയപാതയിലെ തടസം നീക്കുന്നതിന് സൈന്യം നടപടി ആരംഭിച്ചു.

ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ദിവസങ്ങളായി മഞ്ഞു വീഴ്ച തുടരുകയാണ്. വെള്ള പരവതാനി വിരിച്ച പോലെ പൂർണമായും മഞ്ഞ് പുതച്ചു കിടക്കുന്ന കശ്മീർ താഴ്വരയുടെ മനോഹര ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ശ്രീനഗറും കുപ്‌വാരയും ഉൾപ്പടെയുള്ള താഴ്വരയുടെ മിക്ക ഭാഗങ്ങളിലും ഇടവിട്ട് മഞ്ഞ് വീഴ്ചയും മഴയും തുടരുന്നുണ്ട്. അതിശൈത്യത്തെ പ്രതിരോധിക്കുന്നതിനായി താഴ്വരയിലെ പരാമ്പരാഗത നീളൻ കുപ്പായം ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഇവിടങ്ങളിൽ മൈനസ് 5 മുതൽ മൈനസ് 8 ഡിഗ്രി വരെ താപനില കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു.

കശ്മീരിലും ഹിമാചൽ പ്രദേശിലും മഞ്ഞ് വീഴ്ച കാരണം പല മേഖലയിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. ശക്തമായ മഞ്ഞ് വീഴ്ച കാരണം ഡിസംബർ അവസാനത്തിൽ താത്ക്കാലികമായി അടച്ച ജമ്മു – ശ്രീനഗർ ദേശീയപാതയിലെ തടസം നീക്കി ഗതാഗതം പുന:സ്ഥാപിക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. മഞ്ഞ് വീഴ്ചയും ശീതക്കാറ്റും ശക്തമായതോടെ ജമ്മു കശ്മീരിലേക്കുളള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Related Articles

Back to top button