IndiaLatest

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഒമ്പത്​ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

“Manju”

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച്‌​ ഒമ്ബത്​ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ്​ ചെയ്തിരിക്കുന്നു. ഇവരുടെ ബോട്ട്​ പിടിച്ചെടുത്തതായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നെടുന്‍തീവിന്​ സമീപത്തുവെച്ചാണ്​ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്​. സമുദ്രാതിര്‍ത്തി ലംഘിച്ച്‌​ മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച്‌​ ശ്രീലങ്കന്‍ നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന്​ സമീപമാണ്​ സംഭവം നടന്നിരിക്കുന്നത്.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക്​ നേരെ കല്ലും കുപ്പിയും എറിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ നാവിക സേനയുടെ നടപടികള്‍ അംഗീകരിക്കാന്‍ പ്രയാസമാ​െണന്ന്​ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പറഞ്ഞു.

Related Articles

Back to top button