IndiaKeralaLatest

വാക്സിനേഷന് അധികൃതര്‍ എത്താന്‍ വൈകി; ബഹളമയം

“Manju”

കൊച്ചി: നഗരത്തിലെ വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് അധികൃതര്‍ എത്താന്‍ വൈകിയതുമൂലം ഏറെനേരം കാത്തിരുന്നു വലഞ്ഞവര്‍ ബഹളമുണ്ടാക്കി. കലൂര്‍ നാഷനല്‍ പബ്ലിക് സ്കൂളില്‍ ശനിയാഴ്ച രാവിലെ പത്തോെടയാണ് സംഭവം. 200 പേര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കാനുള്ള സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനനുസരിച്ച്‌ രാവിലെ ഒമ്ബതുമുതല്‍ എത്താനാണ് രജിസ്റ്റര്‍ ചെയ്തവരോട് നിര്‍ദേശിച്ചിരുന്നത്. തുടക്കത്തില്‍ സ്ലോട്ട് കിട്ടിയ പലരും ഒമ്ബതു മണിക്കു മുമ്പേ എത്തി സമൂഹ അകലം പാലിച്ച്‌ വരിയായി നിന്നെങ്കിലും പത്തുമണിയായിട്ടും അധികൃതര്‍ എത്തിയില്ല. മിക്കവര്‍ക്കും നല്‍കിയിരുന്ന സമയവും ഒമ്പതിനും പത്തിനും ഇടയിലായിരുന്നു. ഇതേതുടര്‍ന്നാണ് കാത്തുനിന്നവര്‍ ബഹളമുണ്ടാക്കിയത്.

വരിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ശിവദാസിനെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ ഔട്ട് റീച്ച്‌ സെന്‍ററായതുകൊണ്ട് പത്തിന് ശേഷമേ എത്തുകയുള്ളൂവെന്നായിരുന്നു പ്രതികരണം. പത്തേകാലോടെ കുത്തിവെപ്പെടുക്കുന്ന നഴ്സുമാര്‍ എത്തി. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. നാല് നഴ്സുമാരും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചെങ്കിലും വാക്സിനെടുത്ത ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തിലിരിക്കാനുള്ള മുറിയുടെ സ്ഥലപരിമിതിയും പ്രതിസന്ധിയായി. പരമാവധി 35 പേര്‍ക്കിരിക്കാനുള്ള സൗകര്യമേ ഇവിടെയുണ്ടായിരുന്നുള്ളൂ. വാക്സിനെടുത്ത 35 പേരുടെ അരമണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞ ശേഷമേ അടുത്ത ബാച്ചിനെ കയറ്റാനായുള്ളൂ. ഇതെല്ലാം മൂലം ഏറെ വൈകിയാണ് വാക്സിനേഷന്‍ പൂര്‍ത്തിയായത്.

Related Articles

Back to top button