InternationalLatest

ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്രമോദി

“Manju”

ന്യുദല്‍ഹി: അധികാരമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി വിലക്കിയതോടെ ട്വീറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയനേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാപിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ഇന്നലെ ട്വിറ്റര്‍ വിലക്കിയത്. 64.7 ദശലക്ഷം ഫോളോവര്‍മാരാണ് നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്. 88.7 ദശലക്ഷമായിരുന്നു വിലക്കിന് മുന്‍പ് ട്രംപിനുണ്ടായിരുന്നത്.

Related Articles

Back to top button