Latest

അവധി നല്‍കിയില്ല; കോവിഡ്​ ബാധിച്ച ബാങ്ക് ജീവനക്കാരന്‍ ഓക്​സിജനുമായി ജോലിക്കെത്തി

“Manju”

റാഞ്ചി: മേലുദ്യോഗസ്​ഥര്‍ അവധി നിഷേധിച്ചതിനെ തുടര്‍ന്ന്​ ബാങ്ക്​ ഉദ്യോഗസ്​ഥനായ അരവിന്ദ്​ കുമാര്‍ ജോലിക്കെത്തിയത്​ ഓക്​സിജന്‍ പിന്തുണയോടെയാണ്.കോവിഡ്​ മുക്തനായെങ്കിലും ശ്വാസകോശത്തിന്​ വൈറസ് ​ബാധയേറ്റതിനാല്‍ ഓക്​സിജന്റെ സഹായത്തോടെയായിരുന്നു അരവിന്ദ്​ കുമാര്‍ വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്​.

എന്നാല്‍ മേലുദ്യോഗസ്​ഥര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി കുടുംബം ആരോപിച്ചു. ബൊകാറോയിലെ പഞ്ചാബ്​ നാഷനല്‍ ബാങ്കിന്റെ സെക്​ടര്‍ നാല്​ ബ്രാഞ്ചിലെ ഉദ്യോഗസ്​ഥരുടെ ഭാഗത്ത്​ നിന്നാണ്​ മനുഷ്യത്വമില്ലാത്ത നടപടിയുണ്ടായത്​.

‘അവധി അപേക്ഷ അവര്‍ തള്ളിയതോടെ അദ്ദേഹം ​രാജി നല്‍കി. എന്നാല്‍ അതും അവര്‍ സ്വീകരിക്കാന്‍ തയാറായില്ല. വേതനം വെട്ടിച്ചുരുക്കമെന്ന അവരുടെ ഭീഷണിയില്‍ വഴങ്ങിയാണ്​ അദ്ദേഹം ഓക്​സിജനുമായി ഓഫീസിലേക്ക്​​ പോയത്’-അരവിന്ദ്​ കുമാറിനൊപ്പം ബാങ്കിലെത്തിയ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു​. വേറെ ഒരു വഴിയും ഇല്ലാത്തതിനാലാണ്​ അദ്ദേഹം വീണ്ടും ​ജോലിയില്‍ പ്രവേശിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button