KeralaLatest

പട്ടിക ജാതിക്ഷേമം ഉറപ്പാക്കും : മന്ത്രി എ സി മൊയ്തീന്‍

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍: പട്ടികജാതി വിഭാഗത്തിനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അര്‍ഹരായവര്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നംകുളം നഗരസഭയില്‍ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് നിരവധി ആനുകൂല്യങ്ങള്‍ നല്‍കി. ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്. എല്ലാ മേഖലയിലും കൂട്ടായ വികസനമാണ് ഇനിയും നടക്കേണ്ടത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ച്‌ പ്രവര്‍ത്തിച്ചാല്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനാവുമെന്നും മന്ത്രി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 50 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ് നല്‍കിയത്. 11 ലക്ഷത്തിലേറെ തുകയാണ് ഇതിനായി വിനിയോഗിച്ചത്. നഗരസഭ പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വികസന പദ്ധതി ഉദ്ഘാടനമാണിത്.

Related Articles

Back to top button