KeralaLatest

ഗ്രാമീണ സര്‍വിസ് പുനരാരംഭിച്ച്‌ കെ.എസ്.ആര്‍.ടി.സി

“Manju”

കു​ള​ത്തൂ​പ്പു​ഴ: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യാ​ത്രാ ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​യി ഗ്രാ​മീ​ണ സ​ര്‍​വിസുകള്‍ ​ പു​ന​രാ​രം​ഭി​ച്ച്‌ കെ.​എ​സ്.​ആ​ര്‍.​ടി.​സി.ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രി​ല്‍ നി​ര്‍​ത്ത​ലാ​ക്കി​യ സ​ര്‍​വി​സാ​ണ് പ്ര​ദേ​ശ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പു​ന​രാ​രം​ഭി​ച്ച​ത്. ബ​സ് സ​ര്‍​വി​സ് നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല.

വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്ഥ​ലം എം.​എ​ല്‍.​എ പി.​എ​സ്. സു​പാ​ലി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ പി. ​അ​നി​ല്‍​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​രി​ട്ട് ക​ണ്ട് നി​വേ​ദ​നം നല്‍കിയിരുന്നു .മാത്രമല്ല യാ​ത്രാ​ക്ലേ​ശം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം.​എ​ല്‍.​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ല്‍ രാ​വി​ലെ എ​ട്ടി​ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും ഒ​മ്പ​തി​ന് സ്വ​കാ​ര്യ ബ​സും അ​മ്പതേ​ക്ക​റി​ല്‍​നി​ന്ന്​ സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ച്ചു.

Related Articles

Back to top button