India

സമുദ്രാർത്തി ലംഘനം : ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

“Manju”

കൊളംബോ : സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് ഒമ്പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും നാവികസേന പിടിച്ചെടുത്തു . മറ്റൊരു സംഭവത്തിൽ ലങ്കൻ നേവി ഉദ്യോഗസ്ഥരും മത്സ്യബന്ധന വലയ്ക്ക് കേടുപാടുകൾ വരുത്തിയെന്നാണ് ആരോപണം.

പാൽക് കടലിടുക്കിനു സമീപമുള്ള നെടുൻതീവിന്​ സമീപത്തുവെച്ചാണ്​ മത്സ്യത്തൊഴിലാളികളെ അറസ്​റ്റ്​ ചെയ്​തത്​. കച്ചത്തീവിന്​ സമീപം സമുദ്രാതിർത്തി ലംഘിച്ച്​ മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച്​ ലങ്കൻ നാവികസേന മറ്റ് ബോട്ടുകളിലെ മത്സ്യവല നശിപ്പിച്ചതായും ഫിഷറീസ് അധികൃതർ പറഞ്ഞു.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക്​ നേരെ കല്ലും കുപ്പിയും എറിഞ്ഞതായും പറയുന്നു. ശ്രീലങ്കൻ നാവിക സേനയുടെ നടപടികൾ അംഗീകരിക്കാൻ പ്രയാസമാ​ണെന്ന്​ മത്സ്യത്തൊഴിലാളി സംഘടന നേതാവ് സെസുരാജ പറഞ്ഞു.

ലങ്കന്‍ നാവികസേനയുടെ ഭാഗത്ത് നിന്നും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നും ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Related Articles

Back to top button