India

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ വ്യാജന്മാർ

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ നിറയെ വ്യാജന്മാര്‍. 2018 ഡിസംബര്‍ മാസത്തില്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രാധമിക പരിശോധനയില്‍ 12 ലക്ഷത്തോളം ഉപഭോക്താക്കള്‍ ആകെ ഉപഭോക്താക്കളുടെ നാല് ശതമാനം പേര്‍ വ്യാജമാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തി.

ചിലയിടങ്ങളില്‍ പദ്ധതിക്ക് അപേക്ഷിക്കാത്തവരെ പോലും ഉപഭോക്താക്കളായി ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി. പത്ത് കോടിയോളം പേര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് മുന്‍പ് നടത്തിയ കണ്ടെത്തല്‍ ഇതില്‍ 40 ലക്ഷത്തോളം പേരെങ്കിലും വ്യാജമായിരിക്കുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ അടുത്തകാലത്ത് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.

പ്രതിവര്‍ഷം ഇത്രപേര്‍ക്ക് 6000 രൂപ നല്‍കിയതിലൂടെ സര്‍ക്കാരിന് 2400 കോടി രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്കുകൂട്ടല്‍., ഏറ്റവുമധികം വ്യാജന്മാരുള‌ള സംസ്ഥാനം ആസാം ആണ്.

Related Articles

Back to top button