IndiaLatest

ഇന്ത്യയില്‍ കറന്‍സി നോട്ടുകളുടെ പ്രചാരം കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യയില്‍ കറന്‍സി നോട്ടുകളുടെ പ്രചാരം കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്.ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രചാരത്തിലുളള മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യം 13 ശതമാനം വര്‍ധിച്ചു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് പ്രസ്തുത വിവരങ്ങളുളളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച്‌ 31 ലെ 24,47,312 കോടി രൂപയില്‍ നിന്ന് പ്രചാരത്തിലുളള കറന്‍സി നോട്ടുകളുടെ മൂല്യം 2021 ജനുവരി ഒന്നായപ്പോഴേക്കും 3,23,003 കോടി അഥവാ 13.2 ശതമാനം വര്‍ധിച്ച്‌ 27,70,315 കോടി രൂപയായി.2020 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ഡിസംബര്‍ കാലയളവിലെ വര്‍ധന 6 ശതമാനമായിരുന്നു.

കൊവിഡ്-19 പകര്‍ച്ചവ്യാധി മൂലമുണ്ടായ ഉയര്‍ന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കറന്‍സിയുടെ ആവശ്യം വര്‍ദ്ധിക്കാന്‍ തുടങ്ങിയതായും 2020 ഓഗസ്റ്റില്‍ പുറത്തിറക്കിയ 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് പരാമര്‍ശിച്ചിരുന്നു. മെച്ചപ്പെട്ട ആവശ്യം നിറവേറ്റുന്നതിനായി കേന്ദ്ര ബാങ്കും നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു.

Related Articles

Back to top button