IndiaLatest

ഡിജിറ്റല്‍ സര്‍വകലാശാല ഉടന്‍, ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി, ബ‌ഡ്‌ജറ്റ് തുടരുന്നു

“Manju”

ന്യൂഡല്‍ഹി: 2022- 2023 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബ‌ഡ്‌ജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ബ‌ഡ്‌ജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അവതരണം. ഡിജിറ്റല്‍ ബ‌ഡ്‌ജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ബ‌ഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡിന്റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവുമാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നു. ഇന്ത്യയുടെ വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരതിന് മുഖ്യ പ്രാധാന്യം നല്‍കും. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയുണ്ടാകും. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന രേഖയാണ് ഈ ബ‌ഡ്‌ജറ്റെന്നും മന്ത്രി അറിച്ചു. നാലു കാര്യങ്ങള്‍ക്കാണ് 2022 പൊതുബ‌ഡ്‌ജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം.

മറ്റ് പദ്ധതികള്‍
സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം,
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ കേബിള്‍
വനിതാ ശിശു ക്ഷേമത്തിന് മൂന്ന് പദ്ധതികള്‍
ആനിമേഷന്‍, വിഷ്വല്‍ ഇഫക്‌ട്സ് മേഖലയ്ക്ക് പ്രോത്സാഹനം
5ജി സ്പെക്‌ട്രം ലേലം ഈ വര്‍ഷം
വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി
ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍
പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍
ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍
തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും.
എല്‍ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം
ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍
കാര്‍ഷിക മേഖല
9 ലക്ഷം ഹെക്ടര്‍
നെല്ലിനും ഗോതമ്പിനും താങ്ങുവില
ജല്‍ ജീവന്‍ മിഷന് 60000 കോടി
ജൈവകൃഷിക്കായി പ്രത്യേക പദ്ധതി
വിളകളുടെ സംഭരണം കൂട്ടും
താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി
കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍
വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും
പ്രതിരോധം
പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കും
68 ശതമാനം പ്രതിരോധ മേഖലയിലെ വാങ്ങല്‍ രാജ്യത്തിനകത്ത് നിന്നും
ഗതാഗതം
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം
ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
നഗരങ്ങളില്‍ ഗ്രീന്‍ വാഹനങ്ങള്‍
കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍
2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും
വിദ്യാഭ്യാസം
ഓരോ ക്ളാസിനും ഓരോ ചാനല്‍ പദ്ധതി നടപ്പാക്കും
ഡിജിറ്റല്‍ ക്ളാസിന് 200 പ്രാദേശിക ചാനല്‍
ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും
രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും
ബാങ്കിംഗ്
75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും
ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ ബന്ധിപ്പിച്ച്‌ കോര്‍ ബാങ്കിംഗ് സംവിധാനം
സെസ് നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും
പ്രത്യേക സാമ്പത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും

Related Articles

Back to top button