InternationalLatest

ട്രംപ് അപകടകാരിയായ പ്രസിഡന്‍റ്; പുറത്താക്കേണ്ടത് അനിവാര്യം -നാന്‍സി പെലോസി

“Manju”

വാഷിങ്ടണ്‍: പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കേണ്ടത് അനിവാര്യമാണെന്ന് യു.എസ്. ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി. അമേരിക്കന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ വേണ്ടി നമ്മള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പെലോസി ആവശ്യപ്പെട്ടു.
അമേരിക്കന്‍ ഭരണഘടനക്കും ജനാധിപത്യത്തിനും പ്രസിഡന്‍റ് ട്രംപ് വലിയ ഭീഷണിയാണ്. പ്രസിഡന്‍റ് ട്രംപ് നടത്തിയ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ ഭീകരത ദിവസങ്ങള്‍ കഴിയുന്തോറും രൂക്ഷമാവുന്നു. അതിനാല്‍ അടിയന്തര നടപടി ആവശ്യമാണെന്നും പലോസി ചൂണ്ടിക്കാട്ടി.
ഭ്രാന്തുപിടിച്ച, ബുദ്ധിസ്ഥിരതയില്ലാത്ത അപകടകാരിയായ പ്രസിഡന്‍റാണ് ട്രംപ്. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത ട്രംപിനെ അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം നീക്കണമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനോട് പെലോസി ആവശ്യപ്പെട്ടു.
ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം ഇന്ന് ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. അതേസമയം, ജോ ബൈഡന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം 100 ദിവസം കഴിഞ്ഞ് ട്രംപിനെതിരായ പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചാല്‍ മതിയെന്ന ആലോചനയും ഉണ്ട്.

Related Articles

Back to top button