IndiaLatest

ജെ.പി. നദ്ദ കര്‍ഷകരുമായി സംവദിക്കും

“Manju”

കൊല്‍ക്കത്ത: ആക്രമണത്തിന്​ ഒരുമാസത്തിനുശേഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ വീണ്ടും പശ്ചിമബംഗാളില്‍. കനത്ത സുരക്ഷ മുന്‍കരുത​ലുകളോടെയാണ്​ നദ്ദയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനം. ബംഗാളില്‍ വീടുകള്‍ തോറും കയറി അരി ശേഖരണ പരിപാടിക്ക്​ അദ്ദേഹം തുടക്കം കുറിച്ചു. ബി.ജെ.പിയെ കര്‍ഷക വിരുദ്ധ പാര്‍ട്ടിയെന്ന്​ വിളിക്കുന്ന പ്രതിപക്ഷത്തിന്‍റെ മുനയൊടിക്കുകയാണ്​ ‘ഏക്​ മുത്തി ചാവല്‍’ എന്ന പരിപാടിയുടെ ലക്ഷ്യം. കര്‍ഷകരുടെ വീടുകളില്‍ നേരി​ട്ടെത്തി അരി ശേഖരിക്കുകയും മൂന്ന്​ കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ വീടുകയറി അറിയിക്കുകയും ചെയ്യുമെന്ന്​ ബി.ജെ.പി വ്യക്തമാക്കി.

Related Articles

Back to top button