KeralaLatest

കോവിഡ് 19: സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര സംഘം

“Manju”

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം തൃപ്തികരമെന്ന് കേന്ദ്രസംഘം - Metro Vaartha

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം. കേരളത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് അലം, ദേശീയ രോഗനിയന്ത്രണ കേന്ദ്രം ഡയറക്ടര്‍ എസ്.കെ. സിംഗ് എന്നിവരടങ്ങിയ സംഘമാണ് കേരളം സന്ദര്‍ശിച്ച്‌ സാഹചര്യങ്ങള്‍ വിലയിരുത്തിയത്.

കേരളത്തിലെ കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘം പരിശോധിച്ചു. കേരളത്തിന്റെത് കൃത്യമായ ഇടപെടലെന്ന് കേന്ദ്രസംഘം വിലയിരുത്തി. കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറുമെന്നും സംഘം അറിയിച്ചു. കേന്ദ്രസംഘം ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രോഗവ്യാപന സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ . മികച്ച ചര്‍ച്ചയായിരുന്നെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

കോവിഡിന്റെ കുത്തനെയുള്ള വര്‍ദ്ധനവ് തടയാന്‍ സാധിച്ചു എന്നതാണ് കേരളത്തിന്റെ വിജയം. ഇപ്പോള്‍ കോവിഡ് കേസ് കൂടുന്നത് അസ്വാഭാവികം അല്ല. വലിയ വര്‍ദ്ധനവ് ഉണ്ടാകേണ്ട ഇടത്താണ് ഇത്. കേരളം തുടക്കം മുതല്‍ ശാസ്ത്രീയ മാര്‍ഗമാണ് സ്വീകരിച്ചത്. വാക്സിനേഷന്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ കേരളത്തിന് സാധിക്കും. വാക്സിന്‍ കൃത്യമായി എത്തും എന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനം ഉണ്ടാകുമായിരുന്നു. എന്നാല്‍ അത് തടയാന്‍ സാധിച്ചതും മരണ നിരക്ക് കുറച്ച്‌ നിര്‍ത്തിയതും സംസ്ഥാനത്തിന്റെ വിജയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ രോഗവ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി സമയബന്ധിതമായി വാക്സിന്‍ നല്‍കണമെന്ന് ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button