LatestThiruvananthapuram

പൂവമ്പാറ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു

“Manju”

ആറ്റിങ്ങൽ: പൂവമ്പാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു. വടകര സ്വദേശി മനോജ്കുമാർ (50) ആണ് നദിയിൽ ചാടിയത്. പൂവമ്പാറ പാലത്തിൽ രാവിലെ 9 മണിയോടെയാണ് സംഭവം. കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ കൊടുവഴന്നൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. റോഡിൽ വാഹനം നിർത്തിയ ശേഷം ഇയാൾ നദിയിലേക്കെടുത്ത് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫയർഫോഴ്സ് പുറത്തെടുത്ത യുവാവിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Related Articles

Back to top button