KeralaLatest

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട് വിട്ടിറങ്ങിയ യുവതിയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 177-ാം റാങ്ക്

“Manju”

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാപൂരിലെ പില്‍ഖുവയില്‍ താമസിക്കുന്ന ശിവാംഗി ഗോയല്‍ എന്ന വനിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ 177-ാം റാങ്ക് കരസ്ഥമാക്കി തന്റെ കുടുംബത്തിന് മാത്രമല്ല, രാജ്യത്തിനാകെ നേട്ടങ്ങള്‍ സമ്മാനിച്ചു.

അതേസമയം അവരുടെ വിജയത്തിലേക്കുള്ള യാത്ര വളരെ ദുഷ്‌കരമായിരുന്നു. ശിവാംഗി വിവാഹിതയും ഒരു മകളുടെ അമ്മയുമാണ്.

ഭര്‍തൃവീട്ടിലെ പീഡനം മൂലം ശിവാംഗി ഇപ്പോള്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചന കേസ് കോടതിയിലാണ്. ‘സമൂഹത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ ഭര്‍തൃ വീട്ടില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് അവരെ കാണിക്കൂ, സ്ത്രീകള്‍ക്ക് എന്തും ചെയ്യാം എന്ന സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നന്നായി പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഐഎഎസാകാം‘, ശിവാംഗി പറഞ്ഞു.

വിവാഹത്തിന് മുമ്പ് തന്നെ ഐഎഎസാകണമെന്നായിരുന്നു ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുതവണ ശ്രമിച്ചെങ്കിലും രണ്ടുതവണയും പരാജയപ്പെട്ടു. പിന്നെ വിവാഹിതയായി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഏഴുവയസുള്ള മകളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. ‘നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും അത് ചെയ്യണമെന്നും അച്ഛന്‍ പറഞ്ഞു. എന്തുകൊണ്ട് യുപിഎസ്‌സിക്ക് വീണ്ടും തയ്യാറെടുത്തു കൂടായെന്ന് ഞാന്‍ ചിന്തിച്ചു. കുട്ടിക്കാലം മുതല്‍ താന്‍ ഈ ദിവസം സ്വപ്നം കണ്ടിരുന്നു‘, ശിവാംഗി ഓര്‍മിച്ചു. കഠിനാധ്വാനത്തിനും സമര്‍പണത്തിനും ഒടുവില്‍ ശിവാംഗിയുടെ മുന്നില്‍ ആ ദിവസം വന്നെത്തുകയായിരുന്നു.

 

Related Articles

Back to top button