IndiaLatest

കോവിഡ് വാക്‌സിന്‍ കേരളം സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ സഹമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതെ സമയം നേരത്തെ കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ സഹമന്ത്രി വ്യക്തമാക്കിയിരുന്നു . എന്നാല്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമോ എന്ന് ആരോഗ്യ സഹമന്ത്രി തന്റെ ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button