IndiaLatest

കോമ്പൗണ്ട് അമ്പെയ്ത്ത് ;വനിത ടീമിന് സ്വര്‍ണം

“Manju”

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് 19 സ്വര്‍ണ്ണമെഡലുകളുടെ തിളക്കവുമായി രാജ്യം. വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സ്വര്‍ണം നേടിയത്. ജ്യോതി സുരേഖ, അദിതി സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങുന്ന ടീം ഫൈനലില്‍ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. 230 – 229 ആണ് സ്കോര്‍.

മെഡല്‍ നിലയില്‍ നിലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ടയാണ് ഈ വര്‍ഷം ഇന്ത്യ കാഴ്ചവെച്ചത്. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്.

Related Articles

Back to top button