KeralaLatest

പി. രവിയച്ചന്‍ പാലിയത്ത് വലിയച്ചനായി ചുമതലയേറ്റു

“Manju”

പറവൂര്‍: ചേന്ദമംഗലം പാലിയത്ത് രാമന്‍ കോമി എന്ന സ്ഥാനപേരുള്ള ‘രാമന്‍ വലിയച്ചന്‍’ ആയി പി. രവിയച്ചന്‍ (93) ചുമതലയേറ്റു. 41 ക്ഷേത്രങ്ങളുള്ള പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റിന്റെയും കുടുംബകാര്യങ്ങള്‍ക്കുള്ള പാലിയം ഈശ്വരസേവ ട്രസ്റ്റിന്റെയും ഭരണചുമതല ട്രസ്റ്റിയായ വലിയച്ചനായിരിക്കും. രണ്ട് ട്രസ്റ്റുകളുടെയും മാനേജരായി കൃഷ്ണബാലന്‍ പാലിയത്തിനെ വലിയച്ചന്‍ നിയമിച്ചു.കൊച്ചി ഇളയതമ്പുരാന്‍ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടേയും മകനായി 1928 ലാണ് രവിയച്ചന്‍ ജനിച്ചത്. തൃപ്പൂണിത്തുറയിരുന്നു വിദ്യാഭ്യാസം. ചേന്ദമംഗലത്ത് താമസം വിരളമാണെങ്കിലും ‌പഴയകാലത്തെ പാലിയത്തിന്റെ എല്ലാ വിവരങ്ങളും ലളിതമായും സരസമായും രവിയച്ചന്‍ പറയും. സംസ്കൃതം, മലയാളം ഇംഗ്ലിഷ്, ചരിത്രം, സ്പോര്‍ട്സ്, കല എന്നിവയില്‍ പാണ്ഡിത്യമുള്ള ഇദ്ദേഹം ശാസ്ത്രവിഷയങ്ങളിലും നിയമത്തിലും ബിരുദം നേടി. ഭാഷയും കലാശാസ്ത്രവും ചരിത്രവും താല്‍പര്യമുള്ള വിഷയങ്ങളാണ്. ഇംഗ്ലിഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചിരുന്നു. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധങ്ങള്‍ തയാറാക്കുന്നതിനും വിദേശ വിദ്യാര്‍ഥികള്‍ക്ക് ഭാരതീയ കലാപാരമ്പര്യത്തെക്കുറിച്ച്‌ അറിവുകള്‍ പകരുന്നതിന് മാര്‍ഗനിര്‍ദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിഭയുള്ള ക്രിക്കറ്റര്‍ കൂടിയായിരുന്നു പി. രവിയച്ചന്‍.

Related Articles

Back to top button