IndiaLatest

അയ്യങ്കുന്നില്‍​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ കുടുംബസമേതം സി.പി.എമ്മില്‍ ചേര്‍ന്നു

“Manju”

അയ്യങ്കുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുടുംബസമേതം സി.പി.എമ്മിൽ ചേർന്നു |  congress workers joined cpm with family | Madhyamam

ഇ​രി​ട്ടി: അ​യ്യ​ങ്കു​ന്ന‌് കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന‌് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ട​രാ​ജി. 19 പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ടും​ബ​സ​മേ​തം രാ​ജി​െ​വ​ച്ച‌് സി.​പി.​എ​മ്മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. രാ​ജി​വെ​ച്ച​വ​രെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച എ​ല്‍.​ഡി.​എ​ഫ‌് പ്ര​തി​നി​ധി​ക​ളെ​യും ആ​ന​യി​ച്ച‌് ആ​ന​പ്പ​ന്തി​യി​ല്‍ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

സി.​പി.​എം ബ്രാ​ഞ്ച‌് ഓ​ഫി​സ‌് ഉ​ദ‌്ഘാ​ട​ന​വും സ്വീ​ക​ര​ണ പൊ​തു​സ​മ്മേ​ള​നം ഉ​ദ‌്ഘാ​ട​ന​വും ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. സി​ബി വാ​ഴ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ശ്രീ​ധ​ര​ന്‍, സി.​വി. ശ​ശീ​ന്ദ്ര​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. സ​ക്കീ​ര്‍ ഹു​സൈ​ന്‍, പി.​കെ. അ​ന​ന്ത​ന്‍, കെ.​ജെ. സ​ജീ​വ​ന്‍, എ​ന്‍.​. സു​കു​മാ​ര​ന്‍, ബി​ജു വ​ര്‍​ഗീ​സ‌്, പി.​ജി. സ​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജോ​ബി കാ​ഞ്ഞ​മ​ല, ജോ​സ‌് കാ​ഞ്ഞ​മ​ല, ബാ​ല​കൃ​ഷ‌്ണ​ന്‍, അ​ബ്ര​ഹാം കു​ഴി​യാ​ട്ട‌് തു​ട​ങ്ങി പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ‌് പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ പാ​ര്‍​ട്ടി വി​ട്ട​ത്. യു.​ഡി.​എ​ഫും കോ​ണ്‍​ഗ്ര​സും തു​ട​രു​ന്ന ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ‌് കൂ​ട്ട​രാ​ജി​യെ​ന്ന‌് ഇ​വ​ര്‍ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ജോ​യ‌് പ്ലാ​ത്തോ​ട്ടം, സി​ബി വാ​ഴ​ക്കാ​ല, ഷൈ​നി വ​ര്‍​ഗീ​സ‌് എ​ന്നി​വ​ര്‍​ക്ക‌് സ്വീ​ക​ര​ണ​വു​മു​ണ്ടാ​യി.

Related Articles

Back to top button