Uncategorized

സന്ന്യാസദീക്ഷ വാര്‍ഷികം; പുഷ്പസമര്‍പ്പണം ഇന്ന് ആറാം ദിവസവും തുടരുന്നു.

“Manju”

പോത്തൻകോട് : സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുധര്‍മ്മപ്രകാശ സഭയുടെ ആറാം ദിവസത്തെ പുഷ്പസമര്‍പ്പണം ഇന്ന് (1-10-2022 ശനിയാഴ്ച ) വൈകിട്ട് 7 ന് ഭക്തിനിര്‍ഭരമായി നടന്നു. സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പ്രാര്‍ത്ഥനാലയം വലംവെച്ച് പ്രാര്‍ത്ഥിച്ച ഗുരുപാദ നമസ്കാരത്തിനായി സഹകരണമന്ദിരത്തിലെത്തി. രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തില്‍ മോട്ടിവേഷണല്‍ ഫീച്ചര്‍ ഫിലിംപ്രദര്‍ശനം നടക്കും. ഒക്ടോബര്‍ 2 ഞായറാഴ്ച രാവിലെ പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ക്കും പുഷ്പസമര്‍പ്പണത്തിനുംശേഷം 10 മണിക്ക് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി എന്നിവര്‍ ഗുരുവുമായും, ആശ്രമം ബ്രാഞ്ചുകളിലെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടുള്ള തങ്ങളുടെ അനുഭവവും പങ്കുവെയ്ക്കം. തുടര്‍ന്ന് 11 മണിമുതല്‍ ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ച് ആശ്രമം അഡ്വൈസറികമ്മിറ്റി ഹെല്‍ത്ത്കെയര്‍ വിഭാഗം പേട്രണും കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. കെ.എന്‍. ശ്യാമപ്രസാദ് സംസാരിക്കും.  ഉച്ചകഴിഞ്ഞ്  സ്വാമി നവനന്മ ജ്ഞാനതപസ്വി നിയുക്തരായ ബ്രഹ്മചാരികളോട് സംസാരിക്കും, കേരളത്തിന് പുറത്തുനിന്നും വന്ന് ബ്രഹ്മചര്യം സ്വീകരിക്കുന്നവരോട് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, അഡ്വൈസറികമ്മിറ്റി അഡ്വൈസര്‍ ശശികുമാര്‍ എം.ഡി., എന്നിവര്‍ സംസാരിക്കും. രാത്രി 8 മണിക്ക് നടക്കുന്ന സത്സംഗത്തില്‍ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻ എന്നിവര്‍ സംസാരിക്കും.

Related Articles

Back to top button