AlappuzhaKeralaLatestUncategorized

സ്വാതന്ത്ര്യദിനത്തിൽ സമര സേനാനികളെ പരിചയപ്പെടുത്തി പായിപ്പാട് സെന്റ് ജോസഫ് സ്കൂൾ

“Manju”

അനൂപ് എം സി

ചങ്ങനാശ്ശേരി: ഭാരതത്തിന്റെ 74 -ാം സ്വാതന്ത്ര്യദിനത്തിൽ സമരസേനാനികളുടെ വേഷം അണിഞ്ഞ് ശ്രദ്ധേയരാകുകയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പായിപ്പാട് സെന്റ് ജോസഫ് ജി എച്ച് എസിലെ മിടുക്കന്മാരും മിടുക്കികളും. കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണ രീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം ഭവനങ്ങളിൽ ഇരുന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമര സേനാനികള സ്വയം നിർമ്മിച്ച വീഡിയോകളിലൂടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയാണീ കൊച്ചു കൂട്ടുകാർ.

https://www.facebook.com/SanthigiriNews/posts/1667443830086071

https://www.facebook.com/SanthigiriNews/posts/1667444553419332

യു.പി വിഭാഗം സാമൂഹ്യശാസ്ത്രം. അധ്യാപകനായ ശ്രീ.തോംസൺ ടോം ആണ് ദിവസങ്ങൾക്ക് മുന്നെ തന്നെ ഈ ആശയം കുട്ടികളിലേയ്ക്ക് എത്തിയ്ക്കുകയും, സ്വാതന്ത്ര്യ സമരസേനാനിയെ പരിചയപ്പെടുത്തുന്ന കോൺടെസ്റ്റ് എന്ന പേരിൽ ഒരു മത്സരമായി ഇതിനെ രൂപകൽപ്പന ചെയ്യുകയും ചെയ്തത്. 30 സെക്കൻറ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ വിവിധ സമര സേനാനികളെ അവതരിപ്പിച്ച് വ്യത്യസ്തമാവുകയും ഇതിനോടകം തന്നെ ജനശ്രദ്ധ നേടുകയും ചെയ്തിരിക്കകയാണ് ഈ വിദ്യാലയം. ഹെഡ്മിസ്ട്രസ് ശ്രീമതി റെജിമോൾ സി തോമസ് ആണ് സ്വതന്ത്ര്യദിന സന്ദേശത്തോടൊപ്പം ഈ മത്സരയിനം പ്രഖ്യാപിച്ചത്. മംഗൾ പാണ്ഡെ മുതൽ മഹാത്മ ഗാന്ധി വരെ അവതരിപ്പിച്ച കുട്ടികളിൽ നിന്ന് എൽ പി, യു പി, എച്ച്.എസ് വിഭാഗങ്ങളിൽ നിന്നും മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Related Articles

Back to top button