KeralaLatest

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ;അവസാന തീയതി പ്രഖ്യാപിച്ചു

“Manju”

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴില്‍ ശമ്പളത്തിന്‌ ആനുപാതികമായി ഉയര്‍ന്ന പെൻഷന്‌ ലഭിക്കാനുള്ള സമയപരിധി നീട്ടി ഇപിഎഫ്‌ഒ. പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 11 നകം ജോയിന്റ്‌ ഓപ്‌ഷൻ സമര്‍പ്പിക്കണം. ഓപ്‌ഷൻ സമര്‍പ്പിക്കാനുള്ള അവസാന അവസരമാണിതെന്ന് ഇപിഎഫ്‌ഒ അറിയിച്ചു.

കൂടുതല്‍ പെൻഷൻ ലഭിക്കാനായി, https://unifiedportalmem.epfindia.gov.in/memberinterface/ എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ ലിങ്കില്‍ കാണുന്ന ‘പെൻഷൻ ഓണ്‍ ഹയര്‍ സാലറി’ എന്ന ടാബിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ശേഷം അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കണം. ഇപിഎഫ്‌ഒയുടെ മെമ്പര്‍ സേവാ പോര്‍ട്ടലിലാണ് ലിങ്ക് ലഭ്യമാകുക. ജീവനക്കാര്‍ യുഎഎനും(യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) റിട്ടയേര്‍ഡ് ജീവനക്കാര്‍ പിപിഒയുമാണ് (പെൻഷൻ പേയ്‌മെന്റ് ഓര്‍ഡര്‍) നല്‍കേണ്ടത്. കൂടാതെ ആധാര്‍ നമ്പറും പേരും ജനന തീയതിയും ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും നല്‍കണം.

2014 സെപ്റ്റംബര്‍ ഒന്നിനുശേഷം ജോലിയില്‍ തുടരുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിക്കാൻ കഴിയും. ജൂണ്‍ 26 വരെയായിരുന്നു ഓപ്‌ഷൻ സമര്‍പ്പിക്കാനായി നേരത്തെ അനുവദിച്ചിരുന്ന സമയപരിധി.

Related Articles

Back to top button