ErnakulamKeralaLatest

വ​ള്ളം മു​ങ്ങി ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി

“Manju”

സിന്ധുമോൾ. ആർ

കൊ​ച്ചി: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മു​ന​മ്പം ഹാ​ര്‍​ബ​റി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വ​ള്ളം മു​ങ്ങി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. അ​ഞ്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫൈ​ബ​ര്‍ വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​മ ജെ​റാ​ള്‍​ഡ് (50), ത​മ്യാ​ന്‍​സ് (50), ആ​ന്‍റ​ണി (54), ശേ​ഖ​ര്‍ (52) ക്രി​സ്തു​ദാ​സ് (41) എ​ന്നി​വ​രെ പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ 2.30ന് ​അ​ഴീ​ക്കോ​ട് ഭാ​ഗ​ത്ത് 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ​ടി​ഞ്ഞാ​റാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ള്ളം മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ ര​ക്ഷ​തേ​ടി നീ​ന്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പി​ന്നാ​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ഞ്ച് പേ​രെ​യും ര​ക്ഷി​ച്ച​ത്. ഈ ​മാ​സം എ​ട്ടി​ന് മു​ന​മ്പ​ത്തു​നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ഷ്ട​മാ​യി.

Related Articles

Back to top button