IndiaLatest

വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും

“Manju”

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. തീവണ്ടി ഗതാഗത രംഗത്തെ വിവിധ പദ്ധതികളും ശാസ്ത്ര രംഗത്ത് പ്രയോജനകരമായ അക്വാട്ടിക്‌സ് ആന്‍റ് റോബോട്ടിക്‌സ് ഗ്യാലറിയും ഒപ്പം പ്രകൃതി ഉദ്യാനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഗുജറാത്തിന്റെ തലസ്ഥാനനഗരിയായ ഗാന്ധിനഗറിലെ നവീകരിച്ച റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനമാണ് ഏറെ ശ്രദ്ധനേടുന്നത്. 71 കോടിരൂപ മുതല്‍മുടക്കിയാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുന്നത് .വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളും ദിവ്യാംഗര്‍ക്കായി പ്രത്യേക യാത്രാ-വിശ്രമ സൗകര്യങ്ങളും യാത്രക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മികച്ച പ്രാഥമിക ചികിത്സാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

സ്റ്റേഷനില്‍ പാരിസ്ഥിതിക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പരമാവധി സൗരോര്‍ജ്ജം ഉപയോഗിക്കാനും സംവിധാനമായി. സൂപ്പര്‍ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്കായി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് ഇന്ത്യയിലെ ആദ്യ സംരംഭം എന്ന നിലയില്‍ ഗുജറാത്തിന് അഭിമാനമായിരിക്കുകയാണ്.

Related Articles

Back to top button