IndiaKeralaLatest

തമിഴ് നാട്: കോവിഡ് ചികിത്സയിലായിരുന്ന 94 കാരി അമ്മയ്ക്കും 70 കാരി മകള്‍ക്കും അസുഖം ഭേദമായി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ചെന്നൈ; ചെന്നൈയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 94 വയസുള്ള അമ്മയും 71 വയസ്സുള്ള മകളും രോഗമുക്തിനേടി. ചെന്നൈയിലെ പ്രൈം ഇന്ത്യ ആശുപത്രിയിലായിരുന്നു കൊവിഡ് സ്ഥിരീകരിച്ച ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ചയാണ് അമ്മയും മകളും ഡിസ്ചാര്‍ജ് ആയത്. ഇതുവരെ 3,32,454 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്നലെ തമിഴ്നാട്ടില്‍ 5958 ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5606 പേര്‍ക്കാണ് രോഗമുക്തി. 118 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ചെന്നൈയില്‍ 1290, കോയമ്പത്തൂരില്‍ 484 എന്നിങ്ങനെയാണ് പുതിയ രോഗികള്‍. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരിയില്‍ ഇന്ന് നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു.

Related Articles

Back to top button