KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാര്‍ഷികം : രക്ഷകര്‍ത്താക്കളുടെ തട്ടസമര്‍പ്പണം നടന്നു.

“Manju”

പോത്തന്‍കോട് : സന്ന്യാസ ദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രക്ഷാകര്‍ത്താക്കളുടെ തട്ടസമര്‍പ്പണം നടന്നു. രക്ഷാകര്‍ത്താക്കള്‍ പ്രാര്‍ത്ഥനാലയത്തില്‍ വലംവെച്ച് പ്രാര്‍ത്ഥിച്ചശേഷം ഗുരുവിന് തട്ടം സമര്‍പ്പണം നടത്തി.

സന്ന്യാസ ദീക്ഷാവാര്‍ഷികത്തിന്റെ ഒന്നാം ദിവസമായ ഇന്ന് രാവിലെ സന്ന്യാസസംഘവും ബ്രഹ്മചാര്യസംഘവും പുഷ്പസമര്‍പ്പണം നടത്തി. വൈകിട്ട് 8 മണിയ്ക്ക് സത്സംഗം ആരംഭിക്കും. ഒന്നാം ദിവസമായ ഇന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കും.

Related Articles

Back to top button