![](https://i0.wp.com/santhigirinews.org/wp-content/uploads/2021/01/3-12.jpg?resize=780%2C470&ssl=1)
ഇരിങ്ങാലക്കുട: വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂര്‍ക്കനാട് സ്വദേശി കീഴ്ത്താണി വീട്ടില്‍ അക്ഷയ് (25) അറസ്റ്റില്‍. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍ വിദ്യാര്‍ഥിനി പീഡനവിവരം അധ്യാപികയോട് പറയുകയായിരുന്നു. പ്രതി ഒളിവിലായിരുന്നു. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമും എസ്.ഐ അനൂപും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.