IndiaLatest

ടിക്കറ്റുണ്ടായിട്ടും റെയില്‍വേ പിഴയിട്ടു

“Manju”

എറണാകുളം: ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന കേസില്‍ അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കി റെയില്‍വേ.എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് ഇതോടെ വിജയിച്ചത്.2014 മാര്‍ച്ചില്‍ തിരുവനന്തപുരം-ഗുവാഹത്തി ട്രെയിനില്‍ എറണാകുളത്ത് നിന്ന് കയറിയ ആന്റോജിക്കും ഭാര്യക്കും നേരിട്ടത് അപ്രതീക്ഷിത നടപടിയായിരുന്നു. കൈയ്യില്‍ ടിക്കറ്റുണ്ടായിട്ടും ടിടിഇ പിഴയിട്ടു. ആന്റോജിയുടെ പക്കലുള്ളത് ശരിയായ ടിക്കറ്റല്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ആവശ്യപ്പെട്ട് ചുമത്തിയ പിഴ 4,780 രൂപ. ഇതോടെ കോടതി കയറാന്‍ ആന്റോജി തീരുമാനിച്ചു.

59,730 രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. 2016ല്‍ ഉപഭോക്തൃ ഫോറം ആന്റോജിക്ക് അനുകൂലമായി കേസ് തീര്‍പ്പാക്കിയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായിരുന്നില്ല. ടിടിഇ അപ്പീല്‍ നല്‍കിയെങ്കിലും തള്ളപ്പെട്ടു. ദേശീയ കമ്മീഷനിലും വിജയം ആന്റോജിക്ക് തന്നെയായിരുന്നു. പിന്നീട് ഇരുകൂട്ടരുടെയും സമ്മത പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച്‌ 31ന് മുമ്പായി നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയായെങ്കിലും ഒരു ദിവസം കഴിഞ്ഞ് ഏപ്രില്‍ ഒന്നിനാണ് 59,730 രൂപയുടെ ചെക്ക് റെയില്‍വേ കൈമാറിയത്. വര്‍ഷങ്ങളുടെ നിയമപോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് ആന്റോജി.

Related Articles

Back to top button