KeralaLatestPathanamthitta

പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു

“Manju”

സന്നിധാനം: ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു. ശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തിരുവാഭരണം ചാർത്തി സന്നിധാനത്ത് ദീപാരാധന നടന്നു. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. ഭക്തി നിർഭരമായ മനസോടെ തീർത്ഥാടകർ മകരജ്യോതി ദർശിച്ചു. നിറഞ്ഞ മനസോടെ ഭക്തർ അയ്യനെ മതിവരുവോളം കണ്ടു തൊഴുതു.

വ്രതപുണ്യങ്ങളും ഇരുമുടിക്കെട്ടുമായി മലചവിട്ടിയവർക്ക് ജന്മസാഫല്യം തന്നെയായിരുന്നു ആ കാഴ്ച്ച. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്നാണ് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയത്.

Related Articles

Back to top button