InternationalLatest

പാകിസ്താനിൽ ക്ഷേത്രം തകർത്ത് തീയിട്ട സംഭവം; 12 പോലീസുകാരെ പിരിച്ചുവിട്ടു

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം തകർത്ത് തീയിട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് പാകിസ്താൻ സർക്കാർ. 12 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കി. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ നിരുത്തരവാദമായി പെരുമാറിയെന്ന് ആരോപണം ഹിന്ദു സംഘടനകൾക്കിടയിൽ നിന്നും ശക്തമായി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാക് സർക്കാർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ ജോലിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. 33 പോലീസുകാരെ ഒരു വർഷത്തേക്ക് സേവനത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.

ഡിസംബർ 30 നാണ് ടെറി ഗ്രാമത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ മത മൗലിക വാദികൾ ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്ര പുന:രുദ്ധാരണത്തിനായി സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മതമൗലിക വാദികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസിനെതിരെ തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു.

Related Articles

Back to top button