ErnakulamLatest

പാലാരിവട്ടത്ത് കുട്ടികളുടെ അവധിക്കാല ക്യാമ്പ് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.

“Manju”

എറണാകുളം: കുട്ടികളുടെ അവധികാല ക്യാമ്പ് ‘ കാരുണ്യം’ ശാന്തിഗിരി പാലാരിവട്ടം ആശ്രമത്തില്‍ 26ന് നടക്കും. രാവിലെ ഒന്‍പതിന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യുവാക്കളുടെ സംഘടനയായ ശാന്തിമഹിമ, യുവതിളുടെ വേദിയായ ഗുരുമഹിമ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കാരുണ്യം എന്ന പേരില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ശാന്തിഗിരിയുടെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ‘കുട്ടികളിലൂടെ മാത്രമേ ലേകത്തിന് നന്മപകരാനും ഉറപ്പിക്കാനും കഴിയൂ’ എന്ന ഗുരുവാണിയാണ് കുട്ടികളുടെ കൂട്ടായ്മക്കുള്ള വഴികാട്ടി. ക്യമ്പില്‍ കുട്ടികളുമായി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സംവാദിക്കും. വിജയന്‍ മച്ചേരി, ക്ലാസ് നയിക്കും. മുള്ളും പൂവും എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി, എന്റെ ഗുരു അനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയവയും നടക്കും. രാവിലെ നടക്കുന്ന ഉദ്ഘാടനയോഗത്തില്‍ എറണാകുളം ആശ്രമം ഇന്‍ചാര്‍ജ്ജ് സ്വാമി തനിമോഹന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനാകും. ജനനി തേജസ്വി ജ്ഞാനതപസ്വിനി, അനൂപ് ടി.പി, ശാലിനി, അര്‍ച്ചിതന്‍ സുനില്‍, ഗുരുപ്രിയാ ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 5.30ന് ക്യാമ്പ് സമാപിക്കും.

Related Articles

Back to top button