KeralaLatest

ഐഫോണ്‍ വിവാദം ; മറുപടിയുമായി രമേശ് ചെന്നിത്തല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ പ്രതിപക്ഷനേതാവിന് ഐഫോണ്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്.

Related Articles

Back to top button