IndiaKeralaLatest

ചോദ്യപേപ്പര്‍ വിവാദം; കെല്‍ട്രോണ്‍ എം ഡി മാറ്റി

“Manju”

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം ഡി ടി ആര്‍ ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യം വിവാദമായതിനെ തുടര്‍ന്നാണ് ഹേമലതയെ എം ഡി സ്ഥാനത്തുനിന്ന് മാറ്റിയത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കാണ് പുതിയ ചുമതല.

കൊല്ലം ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പുതിയ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു കൊണ്ട് കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. യേശുക്രിസ്‌തുവിന്റെ വരവിന് ശേഷം പ്രാധാന്യം നഷ്‌ടപ്പെട്ട ഹിന്ദു ദൈവം ഏത് എന്നായിരുന്നു ചോദ്യം. ഈ ചോദ്യം വിവാദമായതിന് പിന്നാലെ ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെല്‍ട്രോണ്‍ രംഗത്തെത്തുകയായിരുന്നു.

ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ചോദ്യമെന്നായിരുന്നു പ്രധാന വിമര്‍ശനം. ചോദ്യം തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിരുന്ന വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ വിഭാഗീയത സൃഷ്‌ടിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ചോദ്യം ഉള്‍പ്പെടുത്തിയതെന്നും ആരോപണം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കെല്‍ട്രോണ്‍ എം ഡിയെ മാറ്റിയത്.

Related Articles

Back to top button