തിരുവനന്തപുരം: റബറിനെ കാര്‍ഷികവിളയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തുടര്‍ച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നു കൃഷിമന്ത്രി സുനില്‍കുമാര്‍. നിയമസഭയില്‍ മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
റബര്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയില്‍ വ്യാവസായിക ഉത്പന്നമാണ്. കാര്‍ഷിക വിളയായി പ്രഖ്യാപിക്കണമെന്ന ആവശ്യം 2018 മുതല്‍ ഉന്നയിച്ചുവരികയാണ്. ആസിയാന്‍ കരാറാണ് റബറിന്റെ വിലയിടിവിനു പ്രധാന കാരണം. കരാര്‍ പ്രകാരം റബറിനു സബ്സിഡി പോലും നല്‍കരുതെന്നാണ് വ്യവസ്ഥ. സംസ്ഥാനം പ്രത്യേക ഇന്‍സെന്റീവ് സ്കീമിലൂടെയാണ് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നത്. ഈ സ്കീം പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതുവരെ 1331.43 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.