IndiaLatest

ഉത്തര്‍പ്രദേശില്‍ കോവിഡ് കേസ് കുറയുന്നു

“Manju”

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടെ കോവിഡ് കേസുകളില്‍ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയില്‍ 1908 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴുന്നത്.സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനം ഇടിവുണ്ടായി. ഏപ്രില്‍ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. നിലവില്‍ ഇത് 41,214 ആണ്.മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ‘യോഗി മോഡല്‍’ ആണ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു സഹായിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Related Articles

Back to top button